പി. വിശ്വംഭരന് സ്മാരക ലൈബ്രറി
കേരള സെക്രട്ടേറിയറ്റ് എംപ്ലോയിസ് അസോസിയേഷന് സംരംഭം
കേരള സെക്രട്ടേറിയറ്റ് എംപ്ലോയീസ് അസോസിയേഷന്റെ നേതൃത്വത്തിൽ സെക്രട്ടേറിയറ്റ് ക്യാമ്പസിനുള്ളിൽ പ്രവർത്തിക്കുന്ന ഗ്രന്ഥശാലയാണ് പി. വിശ്വംഭരൻ സ്മാരക ഗ്രന്ഥശാല. സംഘടനയുടെ മുൻ ജനറൽ സെക്രട്ടറി ആയിരുന്ന സഖാവ് പി. വിശ്വംഭരന്റെ സ്മരണാർത്ഥം നാമകരണം ചെയ്യപ്പെട്ടിട്ടുള്ള ലൈബ്രറി 1978 - ൽ ആരംഭിച്ചു എങ്കിലും 2009 - ൽ പുനസംഘടിപ്പിച്ച്, ധനകാര്യ വകുപ്പ് മന്ത്രിയായിരുന്ന ഡോക്ടർ തോമസ് ഐസക്ക് ഉദ്ഘാടനം ചെയ്ത് പ്രവർത്തിച്ചു വരികയാണ്. 1500 - ല് അധികം സെക്രട്ടേറിയറ്റ് ജീവനക്കാർ അംഗങ്ങളായ ലൈബ്രറിയിൽ ലോക ക്ലാസിക്കുകൾ ഉൾപ്പെടെ 5000 - ത്തില് അധികം പുസ്തകങ്ങളുടെ വലിയ ഒരു ശേഖരം ഉണ്ട്. എഴുത്തിന്റെ വിവിധ മേഖലയില് പ്രവർത്തിക്കുന്നവര് ലൈബ്രറിയുടെ പ്രതിമാസ പരിപാടികളിൽ പങ്കെടുക്കുകയും ജീവനക്കാരോട് സംവദിക്കുകയും ചെയ്തു വരുന്നു. കൂടാതെ KOHA Web based Digital Library - യിലേക്ക് മാറി കൊണ്ടുള്ള നവീകരിച്ച ലൈബ്രറിയുടെ ഉദ്ഘാടനം 2024 സെപ്റ്റംബർ നാലിന് ബഹുമാനപ്പെട്ട പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി ശ്രീ മുഹമ്മദ് റിയാസ് നിർവഹിച്ചു. പി. വിശ്വംഭരൻ സ്മാരക ലൈബ്രറിയുടെ പ്രസിഡൻറായി ശ്രീ. ജി. വേണുഗോപാലും സെക്രട്ടറിയായി ബിജി ബി. യും പ്രവർത്തിച്ചുവരുന്നു.
ജി. വേണു ഗോപാലന് നായര്
പ്രസിഡന്റ്
ബിജി ബി.
സെക്രട്ടറി